KeralaLives
You are here:  / Food / Kerala Recipes / Most Viewed / Onam Sadya Recipes / Recent Posts / Onam Special Recipes:Avial-രുചികരമായൊരു അവിയൽ എങ്ങനെ തയാറാക്കാമെന്ന് നോക്കാം

Onam Special Recipes:Avial-രുചികരമായൊരു അവിയൽ എങ്ങനെ തയാറാക്കാമെന്ന് നോക്കാം

The special dish of every Kerala Onam Sadya.The avial can be made with different vegetables. Avial is an indispensable resource in the Kerala variety. How to Prepare a Tasty Dish?



Ingredients.

  • ½ kg mixed vegetables, all cut in long strands (yam, green brinjal, carrot, ash gourd, cucumber, , drumstick)
  • ¼ cup mango slices.
  • ¾ cup tomato.
  • 4-5 green chillies.
  • ½ tsp chilli powder.
  •   ½ tsp turmeric powder .
  • 8-10 shallots.
  • 1 tsp jeera.
  • Salt, as required.
  • A few sprigs of curry leaves .
  • ½ cup coconut oil.
  • 1 cup grated coconut.





Preparation.

In a large heavy bottomed pan, place the vegetables and put in the chilli powder, turmeric powder, , green chillies, mango slices, tomato, salt and 2 dsp coconut oil  Mix well.

Throw in the curry leaves and blend well together.

Keep in low flame with the lid on and let it cook without water

Add shallots and jeera to the coconut and grind well

Into the semi-cooked vegetables, put in the coconut mix

Add a few more curry leaves

Top it with 2 more dsp of oil

Layer the coconut evenly over the vegetables and keep it closed in low flame.

Once the steam escapes the pan, open the lid, mix the ingredients together.

Delicious Avial is ready to be relished.


കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് അവിയൽ. രുചികരമായൊരു അവിയൽ എങ്ങനെ തയാറാക്കാമെന്ന് നോക്കാം

01. ചേന — 15 ഗ്രാം

02. പടവലം — അഞ്ചു ഗ്രാം

അച്ചിങ്ങ — അഞ്ചു ഗ്രാം

കാരറ്റ് — 10 ഗ്രാം

മുരിങ്ങയ്ക്ക — 10 ഗ്രാം

വെള്ളരിക്ക — 15 ഗ്രാം

03. പടറ്റിക്കായ — ഒരു കായയുടെ പകുതി

04. പച്ചമാങ്ങ — കുറച്ച്

05. വെളിച്ചെണ്ണ — മൂന്നു ചെറിയ സ്പൂൺ

06. മഞ്ഞൾപ്പൊടി — ഒരു ചെറിയ സ്പൂൺ

മുളകുപൊടി — ഒരു ചെറിയ സ്പൂൺ

ഉപ്പ് — പാകത്തിന്

07. തേങ്ങ ചുരണ്ടിയത് — അര മുറി

ജീരകം — ഒരു ചെറിയ സ്പൂൺ

പച്ചമുളക് — 10 ഗ്രാം

08. കറിവേപ്പില — ഒരു തണ്ട്

09. വെളിച്ചെണ്ണ — മൂന്നു ചെറിയ സ്പൂൺ




പാകം ചെയ്യുന്ന വിധം

01. ചേന ചെറുതായി നീളത്തിലരിഞ്ഞു വെള്ളത്തിലിട്ടു വയ്ക്കുക.

02. മുരിങ്ങയ്ക്ക, പടവലം, അച്ചിങ്ങ, കാരറ്റ്, വെള്ളരിക്ക എന്നിവയും ചെറുതായി നീളത്തിൽ അരിഞ്ഞ് മറ്റൊരു പാത്രത്തിൽ വെള്ളത്തിൽ ഇടുക.

03. പടറ്റിക്കായ ചെറുതായി അരിഞ്ഞു വേറെ വെള്ളത്തിലിട്ടു വയ്ക്കുക.

04. പച്ചമാങ്ങയും അരിഞ്ഞു വേറെ വയ്ക്കുക.

05. ചെറിയ ഉരുളിയിൽ വെള്ളിച്ചെണ്ണ ചൂടാക്കി, അരിഞ്ഞു വച്ചിരിക്കുന്ന മുരിങ്ങയ്ക്ക, അച്ചിങ്ങ, പടവലം, കാരറ്റ് എന്നിവ ക്രമത്തിലിടുക. ഏറ്റവും മുകളിൽ ചേനയിടുക.

06. ചേനയുടെ മുകളിലായി വെള്ളരിക്ക ഇടണം.ഏറ്റവും മുകളിൽ വേണം വെള്ളരിക്ക വരാൻ. ഇല്ലെങ്കിൽ ചേന കറുത്തുപോകും. വെള്ളം ചേർക്കാതെ വേവിക്കുന്നതു കൊണ്ടാണ് ഇങ്ങനെ ക്രമത്തിൽ പച്ചക്കറി നിരത്തി ഇടുന്നത്.

07. ഇങ്ങനെ നിരത്തിയ പച്ചക്കറികളുടെ മുകളിൽ, മഞ്ഞൾപ്പൊടി, മൂളകുപൊടി, ഉപ്പ് എന്നിവ ചേർക്കുക.

08. പാത്രം അടച്ചു വച്ചിതനുശേഷം ചെറുതീയിൽ നന്നായി തിളയ്ക്കുമ്പോൾ കൂട്ടിയിളക്കുക.

09. ചേന മുക്കാൽ വേവാകുമ്പോൾ പടറ്റിക്കായയും മാങ്ങയും ചേർത്ത് അടച്ചു വയ്ക്കുക.

10. കായ വെന്ത ശേഷം അടപ്പു തുറന്ന്, കഷണങ്ങളുടെ നടുഭാഗം തുറക്കുക.(ഒരു കുഴി പോലെയുണ്ടാക്കുക.)

11.. നടുവിൽ ഊറി വരുന്ന വെള്ളം തവികൊണ്ടു കോരി ചുറ്റുമുള്ള കഷണങ്ങളിൽ ഒഴിച്ചുകൊടുക്കണം.

12 .മുഴുവൻ വെള്ളവും വലിഞ്ഞശേഷം തേങ്ങ, ജീരകം, പച്ചമുളക് എന്നിവ നന്നായി ചതച്ചത് കറിവേപ്പിലയും ചേർത്തു യോജിപ്പിക്കുക.

13. ഇതിൽ വെളിച്ചെണ്ണ ചേർത്തു നന്നായി ചൂടാക്കി, അടുപ്പ് ഓഫ് ചെയ്യുക.


100total visits,1visits today

LEAVE A REPLY

Your email address will not be published. Required fields are marked ( required )

Keep in touch your friends and growup friendships through Social Networks……

Recent Tweet

Photo On Flickr