You are here:  / Gadgets / Most Viewed / Recent Posts / Tech Videos / Technology / Videos / ‘Mobile Airbag’ Case Invented by Student Deploys When You Drop Your Smartphone

‘Mobile Airbag’ Case Invented by Student Deploys When You Drop Your Smartphone











ഫോണുകള്‍ക്കും എയര്‍ബാഗ്- ഇനി വീണ് പൊട്ടുമെന്ന് പേടിക്കേണ്ട, അംഗീകാരം നേടി 25 കാരന്റെ കണ്ടുപിടിത്തം

ഫോണ്‍ താഴെ വീണ് പൊട്ടിയതിനെ തുടര്‍ന്നാണ് ആലെന്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ ഫിലിപ്പ് ഫ്രെന്‍സല്‍ ഇങ്ങനെ ഒരു ആശയത്തെ കുറിച്ച് ആലോചിക്കുന്നത്.
ഫോണുകള്‍ താഴെ വീണ് പൊട്ടാതിരിക്കാന്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.
ഫോണ്‍ കേസുകള്‍, സ്‌ക്രീന്‍ ഗാര്‍ഡുകള്‍ എന്നിവ അക്കൂട്ടത്തില്‍ പെട്ടവയാണ്.
ഫോണുകള്‍ പൊട്ടാതിരിക്കുന്നതിനായി വിപണിയില്‍ ലഭ്യമായ ഫോണ്‍ കെയ്‌സുകളെല്ലാം
കനമേറിയ കവചങ്ങളാണ്. അത് കയ്യില്‍ കൊണ്ടു നടക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല.

എന്നാല്‍ ഒരു പക്ഷെ ഈ പരിമിതിയ്ക്ക് പരിഹാരം കാണുന്നതാണ് ജര്‍മന്‍
എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ ഫിലിപ്പ് ഫ്രെന്‍സെല്‍ വികസിപ്പിച്ചെടുത്ത ‘മൊബൈല്‍ ഫോണ്‍ എയര്‍ബാഗ്’.
‘ആക്റ്റീവ് ഡാമ്പിങ് ഫോണ്‍ കേസ് ‘ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിന് ഫോണ്‍ താഴെ വീഴുന്നത് തിരിച്ചറിയാന്‍ സാധിക്കും.
അപ്പോള്‍ ഉടന്‍ തന്നെ കേയ്‌സിനുള്ളിലുള്ള സ്പ്രിങുകള്‍ പുറത്തുവരികയും ഫോണ്‍ താഴെ പതിക്കാതെ സംരക്ഷിക്കുകയും ചെയ്യുന്നു



ഒരു ഫോണ്‍ കേയ്‌സ് തന്നെയാണ് മനസില്‍ തെളിഞ്ഞതെങ്കിലും നിലവില്‍ വിപണിയില്‍ ലഭ്യമായ തടിയന്‍ കവചങ്ങളെ പോലെ ആവരുതെന്ന നിര്‍ബന്ധം
ഫ്രെന്‍സലിനുണ്ടായിരുന്നു. നാല് വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് ഫ്രെന്‍സല്‍ ഫോണുകള്‍ വീഴുകയാണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന
സെന്‍സറുകളോടുകൂടിയ ഫോണ്‍ കെയ്‌സ് വികസിപ്പിച്ചെടുത്തത്.

വീഴ്ച തിരിച്ചറിയുന്ന സെന്‍സറുകളാണ് കെയ്‌സിനുള്ളിലെ സ്പ്രിങുകള്‍ തുറക്കാനുള്ള നിര്‍ദേശം നല്‍കുന്നത്.
ഇങ്ങനെ തുറന്നുവരുന്ന ലോഹ സ്പ്രിങുകള്‍ പിന്നീട് കൈകള്‍ ഉപയോഗിച്ച് അമര്‍ത്തി അകത്തേക്ക് വെക്കാവുന്നതാണ്. ഇത് പിന്നീട് വീണ്ടും പ്രവര്‍ത്തിക്കും.



ഈ മൊബൈല്‍ എയര്‍ബാഗ് അഥവാ ആക്റ്റീവ് ഡാമ്പിങ് ഫോണ്‍ കെയ്‌സിന്റെ പേറ്റന്റ് ഫ്രെന്‍സല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ ജര്‍മന്‍ സൊസൈറ്റി ഓഫ്
മെക്കട്രോണിക്‌സിന്റെ പുരസ്‌കാരവും ഈ കണ്ടുപടിത്തം സ്വന്തമാക്കി.

നിലവില്‍ ഈ സംരക്ഷണ കവചം വിപണിയിലില്ല. എന്നാല്‍ ഈ ഉല്‍പ്പന്നം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങളിലാണ് ഫ്രെന്‍സല്‍.


238total visits,2visits today

LEAVE A REPLY

Your email address will not be published. Required fields are marked ( required )

Keep in touch your friends and growup friendships through Social Networks……

Recent Tweet

Photo On Flickr